സോണിയ ഗാന്ധി ആശുപത്രി വിട്ടു

Posted on: October 28, 2017 6:00 pm | Last updated: October 28, 2017 at 6:16 pm

ന്യുഡല്‍ഹി: ഉദരസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹിയിലെ  ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോണിയാ ഗാന്ധി ആശുപത്രി വിട്ടു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സിംലയില്‍ മകള്‍ പ്രിയങ്ക ഗാന്ധിക്കും മകള്‍ക്കുമൊപ്പം വിശ്രമിക്കുന്ന വേളയില്‍ ആരോഗ്യനില വഷളാകുകയും അവരെ ഡല്‍ഹിയില്‍ എത്തിക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചത്.