അനില്‍ അക്കരയുടെ വാദം അടിസ്ഥാന രഹിതം: വിദ്യാഭ്യാസ മന്ത്രി

Posted on: October 27, 2017 9:37 pm | Last updated: October 27, 2017 at 9:37 pm
SHARE

തിരുവനന്തപുരം: താന്‍ സി.പി.എമ്മിലെത്തുന്നതിന് മുമ്പ് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) പ്രവര്‍ത്തകനായിരുന്നുവെന്ന ആരോപണത്തിനെതിരെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് രംഗത്തെത്തി.

അനില്‍ അക്കര എംഎല്‍എ ആരോപണം അടിസ്ഥാന രഹിതമാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു അനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here