കോടിയേരിയുടെ കാര്‍യാത്ര; പാര്‍ട്ടിക്ക് വീഴ്ച്ച പറ്റിയെന്ന് ജില്ലാ ഘടകം

Posted on: October 27, 2017 8:14 pm | Last updated: October 27, 2017 at 8:14 pm

കോഴിക്കോട് : ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഡംബര കാറില്‍ യാത്രചെയ്തതില്‍ വീഴ്ച പറ്റിയെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. കൊടുവള്ളിയിലെ സ്വീകരണ കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായി. വിവാദത്തിനിടയാകാവുന്ന വാഹനം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നു വന്നത്. നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം.