വിശ്വാസികളായ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാര്‍ഹം: സുരേഷ് ഗോപി

Posted on: October 26, 2017 12:11 pm | Last updated: October 26, 2017 at 12:11 pm

തൃശൂര്‍: ഗുരുവായൂരിലെ വിശ്വാസികളായ അഹിന്ദുക്കളുടെ പ്രവേശനം സ്വാഗതാര്‍ഹമായ ചിന്തയാണെന്ന് സുരേഷ് ഗോപി എംപി. വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുത്. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്രപ്രവേശനത്തിന് ആഗ്രഹിക്കുന്നു. ക്ഷേത്ര വിശുദ്ധി നിലനിര്‍ത്തിക്കൊണ്ടാകണം അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തിനുള്ള നടപടികളെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.