സ്വിസ് ദമ്പതികളെ ആക്രമിച്ച സംഭവം; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

Posted on: October 26, 2017 11:48 am | Last updated: October 26, 2017 at 6:47 pm
SHARE

ലക്‌നോ: ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാന്‍ എത്തിയ സ്വിസ് ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടത്. വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണിത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ദമ്പതികളെ സന്ദര്‍ശിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.

ഫത്തേപ്പൂര്‍ സിക്രി കാണാനെത്തിയ സ്വിസ് ദമ്പതികളെ ഞായറാഴ്ചയാണ് നാലംഗ സംഘം ആക്രമിച്ചത്. ഇവരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങളും കല്ലും വടിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പുരുഷന്റെ തലയോട്ടിക്ക് സാരമായി പരുക്കേറ്റിരുന്നു. ആഗ്രയിലെ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകവേയാണ് പ്രദേശവാസികളായ യുവാക്കള്‍ അക്രമണം അഴിച്ചുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here