മാലി പൊരുതി തോറ്റു; ഫൈനലില്‍ കടന്ന് സ്‌പെയിന്‍

Posted on: October 25, 2017 10:14 pm | Last updated: October 25, 2017 at 10:14 pm

നവിമുംബൈ : അണ്ടര്‍ 17 ലോകകപ്പില്‍ മാലിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് ആദ്യപകുതിയില്‍ നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് സ്‌പെയിനിന്റെ ജയം. 19, 43 മിനിറ്റുകളിലായിരുന്നു റൂയിസിന്റെ ഗോളുകള്‍. ഫെറാന്‍ ടോറസിന്റെ (71) വകയായിരുന്നു സ്‌പെയിനിന്റെ മൂന്നാം ഗോള്‍. ലസ്സാന എന്‍ഡിയെയാണ് (74) മാലിയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ സ്‌പെയിന്‍ രണ്ടു ഗോളിനു മുന്നിലായിരുന്നു.

<ു>ശനിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. ബ്രസീലിനെ ഇതേ സ്‌കോറിനു വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. കലാശപ്പോരിനു മുന്നോടിയായി നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീലും മാലിയും ഏറ്റുമുട്ടും.