ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.എസ്. വാസുദേവ ശര്‍മ അന്തരിച്ചു

Posted on: October 25, 2017 8:28 pm | Last updated: October 25, 2017 at 8:28 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.എസ്. വാസുദേവ ശര്‍മ അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം നാളെ(വ്യാഴാഴ്ച)വൈകുന്നേരം മൂന്നിന് ചെങ്ങന്നൂര്‍ വെണ്‍മണി ശങ്കരനിലയത്തില്‍ നടക്കും.

2004-2006, 2011-2016 എന്നീ കാലഘട്ടങ്ങളിലാണ് വാസുദേവ ശര്‍മ ഉമ്മന്‍ ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.