Connect with us

Gulf

ദോഹ ഫയര്‍ സ്റ്റേഷന്റെ ചുവരുകള്‍ വര്‍ണാഭമാക്കാന്‍ ജര്‍മന്‍ കലാകാരികള്‍

Published

|

Last Updated

ദോഹ: ദോഹ ഫയര്‍ സ്റ്റേഷന്‍ ചുമരുകള്‍ കലാസൃഷ്ടികള്‍ കൊണ്ട് നിറക്കാന്‍ ജര്‍മന്‍ കലാകാരികള്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ചിത്രരചന ശനി വരെ നീണ്ടുനില്‍ക്കും. ദോഹയിലെ ജര്‍മന്‍ എംബസിയുമായും ഗോയ്‌ഥെ ഇന്‍സ്റ്റിറ്റിയൂട്ട് ഗള്‍ഫ് റീജ്യനുമായും സഹകരിച്ച് ഖത്വര്‍ മ്യൂസിയവും ദോഹ ഫയര്‍ സ്റ്റേഷനുമാണ് ഇതിന് വേദിയൊരുക്കുന്നത്. ജര്‍മന്‍ കലാകാരികളായ കേറയും തോമിസ്ലാവ് തോപികുമാണ് ചിത്രരചനയിലേര്‍പ്പെട്ടത്.

ഖത്വര്‍- ജര്‍മനി സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗം കൂടിയാണിത്. ഈയാഴ്ച മുതല്‍ കലാകാരികളുടെ രചന നേരിട്ട് കാണാം. ഉച്ചക്ക് ശേഷവും വൈകിട്ടുമാണ് കാണാന്‍ അവസരം. ചുമരുകളുടെ ഉപരിതലത്തിലും ചുറ്റും കലാസൃഷ്ടികള്‍ കൊണ്ട് നിറക്കുകയാണ് ഇരുവരും. തോമിസ്ലാവിന്റെ ആദ്യ ഗള്‍ഫ് മേഖലാ സന്ദര്‍ശനം കൂടിയാണിത്. കലാ തത്പരര്‍ക്ക് വേണ്ടി ഇന്ന് രാത്രി 7.30ന് ദോഹ ഫയര്‍ സ്റ്റേഷനില്‍ ഇരുവരും ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്.

 

Latest