Connect with us

National

സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ഒമ്പതുലക്ഷം കോടി രൂപയുടെ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിലും ജിഎസ്ടി ഏര്‍പ്പെടുത്തലും മൂലം തളര്‍ന്ന സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ഒന്‍പതു ലക്ഷം കോടി രൂപയുടെ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയും നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 83,677 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി 6.92 ലക്ഷം കോടി രൂപ അനുവദിച്ചു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര ലോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍െ്രെപസസിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. ഇത് 14.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പൊതുമേഖലാ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Latest