മക്തൂം പാലത്തില്‍ അറ്റകുറ്റപ്പണി: വെള്ളിയാഴ്ചകളില്‍ ഗതാഗത നിയന്ത്രണം

Posted on: October 24, 2017 8:34 pm | Last updated: October 24, 2017 at 8:34 pm

ദുബൈ: മക്തൂം പാലം അറ്റകുറ്റപ്പണികള്‍ക്കായി എല്ലാ വെള്ളിയാഴ്ചകളിലും പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ ഒമ്പതു വരെ അഞ്ചാഴ്ച അടച്ചിടുമെന്നു ആര്‍ ടി എ ഡയറക്ടര്‍ നാസിം ഫൈസല്‍ അറിയിച്ചു. ഒക്ടോ 27 മുതല്‍ നവം. 24 വരെയാണ് അറ്റകുറ്റപ്പണി. സമുദ്ര ഗതാഗതം ഞായര്‍ മുതല്‍ വ്യാഴം വരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അന്നേദിവസങ്ങളില്‍ പുലര്‍ച്ചെ ഒന്നുമുതല്‍ രാവിലെ അഞ്ചുവരെയാകും ഗതാഗതം.

വാര്‍ഷിക അറ്റകുറ്റപ്പണിയാണ് നടക്കുക. ഇലക്ട്രോ മെക്കാനിക്കല്‍ അറ്റകുറ്റപ്പണി കൂടി നടത്തേണ്ടതുണ്ട്. അടച്ചിടുന്ന സമയങ്ങളില്‍ ഗതാഗതം വഴി തിരിച്ചുവിടും. ഷിന്ദഗ ഭൂഗര്‍ഭ പാത, ഗര്‍ഹൂദ് പാലം, ബിസിനസ് ബേ ക്രോസിങ്്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവടങ്ങളിലേക്കാണ് തിരിച്ചുവിടുക. വെള്ളിയാഴ്ചകളില്‍ ഗതാഗതത്തിരക്ക് കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും വലിയ പ്രയാസം നേരിടേണ്ടിവരില്ലെന്ന് കരുതുന്നതായും ഡയറക്ടര്‍ അറിയിച്ചു.