ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

Posted on: October 24, 2017 1:12 pm | Last updated: October 24, 2017 at 1:12 pm
SHARE

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയുടെ പുതിവഴികളെ കാണിച്ചുതന്ന ഐ.വി.ശശി പല കഥാപാത്രങ്ങളെയും ഉയര്‍ത്തികൊണ്ടുവന്ന സംവിധായകനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഇത്തവണ ആദരിച്ചിരുന്നു. തന്റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡു ലഭിച്ച ആരൂഢം പോലുളള സിനിമകളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം നേടിയ സംവിധായകനായിരുന്നു ഐ.വി ശശിയെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here