കേന്ദ്ര സഹായം: മോദിക്ക് സിദ്ധരാമയ്യയുടെ രൂക്ഷവിമര്‍ശം

Posted on: October 24, 2017 7:09 am | Last updated: October 23, 2017 at 11:13 pm

ബെംഗളൂരു: വിമര്‍ശനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം അനുവദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.

കേന്ദ്ര സഹായം ആരുടെയും ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം പ്രസ്താവനകള്‍ വ്യക്തമാക്കുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.