മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിനെ ചുട്ടു കൊന്നു

Posted on: October 23, 2017 11:15 pm | Last updated: October 23, 2017 at 11:15 pm

ഭോപ്പാല്‍: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിനെ അയല്‍വാസികള്‍ ചുട്ടുകൊന്നു. ദാമോ സ്വദേശിയായ നര്‍മ്മദ സാഹു(45)ആണ് കൊല്ലപ്പെട്ടത്. തന്റെ മകളെ അയല്‍വാസികളായ ചെറുപ്പക്കാര്‍ നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതാണ് അരുംകൊലയില്‍ കലാശിച്ചത്.

അയല്‍വാസിയായ സച്ചിനും സുഹൃത്തുക്കളും നിരന്തരം സാഹുവിന്റെ മകളെ ശല്യപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് നര്‍മ്മദ പോലീസില്‍ പരാതി നല്‍കിയത് സച്ചിനേയും കൂട്ടുകാരേയും ചൊടിപ്പിച്ചു. അതിനുശേഷം അവര്‍ നര്‍മ്മദയെയും കുടുംബത്തേയും സ്ഥിരം ഭീഷണിപ്പെടുത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
തുടര്‍ന്ന് ഞായറാഴ്ച സച്ചിന്‍, രാജ്കുമാര്‍, രാംകുമാര്‍ എന്നിവര്‍ വീട്ടിലെത്തി നര്‍മ്മദയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.