Gulf
സൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക പ്രവാസി സമൂഹം: പ്രേമചന്ദ്രന്‍ എം പി

ഷാര്‍ജ: നാട്ടില്‍ ഉയര്‍ന്നു വരുന്ന ആശങ്കക്കും ഉത്കണ്ഠക്കുമിടയിലും മതസൗഹാര്‍ദത്തിലും സാഹോദര്യത്തിലും കഴിഞ്ഞു കൂടുന്ന ആളുകളെ എവിടെ ചെന്നാലും കാണാനാവുന്നത് പ്രവാസി സമൂഹത്തിനിടയിലാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. എല്ലാ ആഘോഷങ്ങളും അവര്‍ ഒന്നിച്ച് ഒരേ മനസ്സോടെ ആഘോഷിക്കുകയാണ്. ഗള്‍ഫിലെന്നല്ല അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ലോകത്താകമാനമുള്ള മലയാളി സമൂഹത്തിനിടയിലും അത് കാണാന്‍ കഴിയുന്നു. ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തെ എത്ര സല്യൂട്ട് ചെയ്താലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. മാത്യു ജോണ്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യുവിനും സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ട്രഷറര്‍ വി നാരായണന്‍നായര്‍ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----