ജിഎസ്ടി എന്നാല്‍ ഗബ്ബാര്‍ സിങ് ടാക്‌സ് : രാഹുല്‍ഗാന്ധി

Posted on: October 23, 2017 6:31 pm | Last updated: October 23, 2017 at 10:36 pm

മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജി.എസ്.ടിയെ ‘ഗബ്ബാര്‍ സിങ് ടാക്‌സ്’ എന്ന് വിളിക്കാമെന്ന് പറഞ്ഞ രാഹുല്‍ ഗുജറാത്തിലെ യുവാക്കള്‍ അസംതൃപ്തരെന്നും കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബി.ജെ.പി സര്‍ക്കാറിന് സാധിക്കുന്നില്ല. ഗുജറാത്തിലെ പ്രതിഷേധത്തിന്റെ ശബ്ദം വിലക്കു വാങ്ങാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ സര്‍ക്കാരാണെന്നാണ് ബി.െജ.പിയുടെ അവകാശവാദം. എന്നാല്‍, യുവാക്കളുടെ പ്രതിനിധികളാവാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. കര്‍ഷകരുടെ ഭൂമി വന്‍കിട വ്യവസായികള്‍ക്കായി സര്‍ക്കാര്‍ തട്ടിയെടുത്തെന്നും രാഹുല്‍ ആരോപിച്ചു.