കെപിസിസി പുതുക്കിയ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു

Posted on: October 23, 2017 5:00 pm | Last updated: October 23, 2017 at 6:27 pm

ന്യൂഡല്‍ഹി : പുതുക്കിയ കെപിസിസി ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചു. വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. വനിതകളുടെ പ്രാതിനിധ്യം 17ല്‍നിന്ന് 28 ആയി ഉയര്‍ന്നു. പത്തുശതമാനമാണ് ദലിത് വിഭാഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പ്രാതിനിധ്യം. മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പട്ടികയില്‍ ഇടംനേടിയിട്ടില്ല. നേരത്തെയുള്ള പട്ടികയില്‍നിന്ന് ഇരുപതോളം പേരെ ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ പ്രാതിനിധ്യം ഇല്ലാത്ത ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിയാണു പട്ടിക നല്‍കിയത്. എസ്സി, എസ്ടി വിഭാഗങ്ങളില്‍നിന്ന് ഏഴുപേരാണ് ആദ്യം നല്‍കിയ പട്ടികയിലുണ്ടായിരുന്നത്. പത്തുശതമാനം പ്രാതിനിധ്യം പാലിക്കാന്‍ പരാമവധി വനിതകളെ കണ്ടെത്തുകയായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനെയും പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.