ഭീഷണിയുണ്ട്; സുരക്ഷക്ക് സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിട്ടില്ല: ദിലീപ്

Posted on: October 23, 2017 2:58 pm | Last updated: October 23, 2017 at 6:13 pm

ആലുവ: സുരക്ഷക്കായി താന്‍ സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ദിലീപ്. ഏജന്‍സികളുമായി ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തതെന്നും പോലീസിന് നല്‍കിയ മറുപടിയില്‍ ദിലീപ് വ്യക്തമാക്കി. തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ട്. ഇതുകൊണ്ടാണ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സിയെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും ദിലീപ് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ശനിയാഴ്ച മുതല്‍ ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സിന്റെ കമാന്‍ഡോകളെ ദിലീപ് സുരക്ഷക്കായി നിയോഗിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും സുരക്ഷാ ഏജന്‍സിയുടെ വിശദാംശങ്ങളും അറിയിക്കാന്‍ പോലീസ് ദിലീപിന് നോട്ടീസ് നല്‍കുകയായിരുന്നു.