ചേളാരി- യൂത്ത് ലീഗ് വാഗ്വാദം: ഒന്നും മിണ്ടാതെ കുഞ്ഞാലിക്കുട്ടി

Posted on: October 22, 2017 11:59 pm | Last updated: October 22, 2017 at 11:39 pm

കോഴിക്കോട്: സലഫിസത്തെ പുകഴ്ത്തി ഇ ടി മുഹമ്മദ് ബശീര്‍ എം പി നടത്തിയ പ്രസ്താവനയും അതിനെ തുടര്‍ന്ന് ചേളാരി വിഭാഗവും യൂത്ത് ലീഗും പരസ്പരം നടത്തുന്ന ചെളിവാരിയെറിയലിനെയും കുറിച്ച് മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല. ഇന്നലെ യു ഡി എഫിന്റെ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനത്തിനെത്തിയ കുഞ്ഞാലിക്കുട്ടി സോളാര്‍ കേസിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രസ്താവന നടത്തിയെങ്കിലും ഇതു സംബന്ധമായ ചോദ്യത്തിനു മറുപടു പറഞ്ഞില്ല. ഇത് യു ഡി എഫിന്റെ ഒരു വേദിയാണ് . പാര്‍ട്ടി കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നായിരുന്നു മറുപടി.

ഇ ടി വിഷയത്തില്‍ യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസും ചേളാരി വിഭാഗവും പരസ്യ പ്രസ്താവന നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച് വാഗ്വാദങ്ങള്‍ നടക്കുന്നുണ്ട്.