സോളാര്‍ നടപടിയില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ല: പിണറായി

Posted on: October 21, 2017 6:54 pm | Last updated: October 21, 2017 at 9:13 pm

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടിയില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമപരമായി നടപടി എടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അത് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടെ നാക്കിന് തടയിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവരുടെ നാക്ക് തന്നെയാണ് അവരുടെ ശത്രുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ എന്ന നിലയില്‍ ബിജെപിയുടെ ജനരക്ഷായാത്രക്ക് കേരളം എല്ലാവിധത്തിലുള്ള സൗകര്യവും സുരക്ഷയും ഒരുക്കി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാറിന്റെ ഭരണപരാജയം മറക്കാനാണ് സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സോളാര്‍ കേസിലെ പ്രതികളെ മഹത്വവത്കരിക്കുന്ന നടപടിയാണ് കമ്മീഷന്‍ ചെയ്തതത്. ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചത്. കേസിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.