ടിപ്പു ജയന്തിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഡ്‌ഗെ

Posted on: October 21, 2017 3:16 pm | Last updated: October 21, 2017 at 8:09 pm

ബംഗളൂരു: നിരന്തരം വര്‍ഗീയ വിഷംചീറ്റുന്ന പ്രസ്താവനകളുമായി വരികയാണ് ബിജെപി നേതാക്കള്‍. ടിപ്പു ജയന്തിയില്‍ നിന്നും തന്നെ ഒഴിവാക്കണണമെന്ന് പുതിയതായി കേന്ദ്ര മന്ത്രി ആനന്ദ്കുമാര്‍ ഹെഡ്‌ഗെ കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കര്‍ണ്ണാടക മുഖ്യ മന്ത്രി സിദ്ധാരാമയ്യയ്ക്ക് എഴുതിയ കത്തിലാണ് ഹെഡ്‌ഗെ തന്റെ നിലപാട് അറിയിച്ചത്. ആഘോഷവുമായ് ബന്ധപ്പെട്ട് ഒരിടത്തും തന്റെ പേര് ഉള്‍പ്പെടുത്തരുതെന്നും, കത്തില്‍ പറയുന്നു.

2016ല്‍ ടിപ്പുവിന്റെ പിറന്നാള്‍ ആഘോഷം കൊണ്ടാടുന്നതിനുളള സര്‍ക്കാര്‍ തീരുമാനത്തെയും ഹെഡ്‌ഗെ എതിര്‍ത്തിരുന്നു.ടിപ്പുസുല്‍ത്താന്‍ ഒരു സ്വേഛാധിപതി ആയിരുന്നുവെന്നും, നിരവധി ഹിന്ദുക്കളെ കൊലചെയ്തിട്ടുണ്ടെന്നും, കുടകിലെ ജനങ്ങളെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഹെഡ്‌ഗെ പറഞ്ഞു. കഴിഞ്ഞ 2 വര്‍ഷമായി ടിപ്പു ജയന്തിക്കെതിരെ കുടകില്‍ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് വീണ്ടും ആഘോഷം സംഘടിപ്പിക്കുന്നത്.
അതേസമയം ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര പോരാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നതിന് പിന്നില്‍ ബി.ജെ.പി പറയുന്ന പോലെ ന്യൂനപക്ഷ പ്രീണനം അല്ലെന്നും കോണ്‍ഗ്രസ്സ് പറഞ്ഞു. നവംബര്‍ 10നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്