സംസ്ഥാന സ്‌കൂള്‍ കായികമേള വേഗമേറിയ താരങ്ങളെ ഇന്നറിയാം

Posted on: October 21, 2017 10:24 am | Last updated: October 21, 2017 at 10:24 am

പാല: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേഗമേറിയ താരങ്ങളെ ഇന്നറിയാം. ട്രാക്കിലെ ഏറ്റവും ശ്രദ്ദേയമായ ഇനം 100 മീറ്റര്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. സീനിയര്‍ ആണ്‍പെണ്‍ വിഭാഗങ്ങളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് , പോള്‍വാള്‍ട്ട്, തുടങ്ങി 24 ഇനങ്ങളിലാണ് ഇന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉള്ളത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്ത മത്സരത്തോടെയാണ് രണ്ടാം ദിവസം ട്രാക്ക് ഉണരുക.
ഉച്ചയ്ക്ക് ശേഷമാണ് 100 മീറ്റര്‍ ഫൈനലുകള്‍. സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സും വൈകീട്ട് നടക്കും നിലവിലെ ജേതാക്കളായ പാലക്കാടിനെ പുറകിലാക്കി എറണാകുളം ജില്ല പോയിന്റ് പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പിഎന്‍ അജിത്തിനാണ് കൗമാരമേളയിലെ ആദ്യ സ്വര്‍ണ്ണം.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാല്‍നൂറ്റാണ്ടിന് ശേഷമാണ് പാല കൗമാര കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. തിങ്കളാഴ്ചയാണ് മേളയുടെ സമാപനം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മല്‍സരങ്ങള്‍.