ശ്രീശാന്ത് ഒരു രാജ്യത്തിന് വേണ്ടിയും കളിക്കില്ലെന്ന് ബിസിസിഐ

Posted on: October 20, 2017 10:08 pm | Last updated: October 20, 2017 at 10:08 pm
SHARE

ബിസിസിഐയുടെ വിലക്ക് തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിസിസിഐ. ശ്രീശാന്തിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.

ബിസിസിഐയുടെ വിലക്ക് നേരിടുന്ന ഒകളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ല. ബിസിസിഐ നിയമപരമായ രീതിയിലാണ് സംഭവത്തെ കാണുന്നതെന്നും അമിതാഭ് ചൗധരി വ്യക്തമാക്കി.

ഇന്ത്യക്കുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും വിലക്ക് തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്‌സി അണിയാന്‍ ഒരുക്കമാണെന്നാണ് കഴിഞ്ഞ ദിവസം ശ്രീശാന്ത് വ്യക്തമാക്കിയത്.

ആജീവനാന്ത വിലക്കിനെതിരെ നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനം. തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് യാതൊരു തെളിവുമില്ലാതിരുന്നിട്ടും കളിക്കളത്തിന് പുറത്താക്കുന്നതിന് പിന്നില്‍ ബിസിസിഐയുടെ ഗൂഢാലോചനയാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ശ്രീ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here