രാംദാസ് വൈദ്യര്‍ കാര്‍ട്ടൂണ്‍ പുരസ്‌കാരം കെ ടി അബ്ദുല്‍ അനീസിന്

Posted on: October 20, 2017 7:52 pm | Last updated: October 20, 2017 at 10:00 pm

അവാര്‍ഡിന് അര്‍ഹമായ കാര്‍ട്ടൂണ്‍ ഇന്‍സെറ്റില്‍ കെ ടി അനീസ്

 

കോഴിക്കോട്: മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള രാംദാസ് വൈദ്യര്‍ പുരസ്‌കാരം സിറാജ് സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമായ കെ.ടി അബ്ദുല്‍ അനീസിന്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സിറാജില്‍ 2017 ജനുവരി 15ന് പ്രസിദ്ധീകരിച്ച നോട്ട്‌നിരോധനം ഇതിവൃത്തമാക്കിയുള്ള ക്വിറ്റ്ഇന്ത്യ, ക്യൂ ഇന്ത്യ എന്ന കാര്‍ട്ടൂണാണ് സമ്മാനാര്‍ഹമായത്. ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈദ്യര്‍ അനുസ്മരണ ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അവാര്‍ഡ് സമ്മാനിക്കും.

അക്കാദമിക്ക് കീഴില്‍ വിവിധയിടങ്ങളില്‍ കാര്‍ട്ടൂണ്‍ – ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച അനീസ് കോഴിക്കോട് പെരുമണ്ണ പാറമ്മല്‍ പള്ളിക്കണ്ടി വീട്ടില്‍ കെ ടി മമ്മുവിന്റെയും സി കെ കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: മുബീന. ശദ, റിദ്‌വ മക്കളാണ്.

ഇത്തവണത്തെ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരവും അനീസിനായിരുന്നു. പശു വാഴും എന്ന കാര്‍ട്ടൂണിനായിരുന്നു അക്കാഡമി പുരസ്‌കാരം.