Connect with us

Kerala

വിചിത്ര വാദവുമായി കാര്‍ ഡ്രൈവര്‍; ആംബുലന്‍സിന്റെ വഴിമുടക്കിയതല്ല; വഴിയൊരുക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി: ശ്വാസ തടസ്സം മൂലം ഗുരുതരാവസ്ഥയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തിയ കാര്‍ ഉടമ അറസ്റ്റില്‍. ആലുവ ഡിവൈഎസ് പി ഓഫീസിന് സമീപം പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസാണ് അറസ്റ്റിലായത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആംബുലന്‍സിന് പൈലറ്റ് പോയതാണെന്ന വിചിത്ര വാദമാണ് നിര്‍മല്‍ ജോസ് പോലീസിന് നല്‍കിയത്. ആംബുലന്‍സ് ഹോണ്‍മുഴക്കി അമിത വേഗതയില്‍ വരുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്റെ കാറിന്റെ ഹെഡ് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും തെളിയിച്ച് താന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി.

സംഭവത്തില്‍ ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി. അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കിയതിന് കാര്‍ ഡ്രൈവര്‍ക്കെതിരെ എടത്തല പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. പെരുമ്പാവൂരില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്‌സും ഉണ്ടായിരുന്നു. സാധാരണ 15 മിനുട്ടുകൊണ്ട് കളമശ്ശേരിയിലെത്തേണ്ട ആംബുലന്‍സ് കാര്‍ തടസ്സമുണ്ടാക്കിയതിനെ തുടര്‍ന്ന് 35 മിനുട്ടുകൊണ്ടാണ് ആശുപത്രിയിലെത്തിയത്.

 

---- facebook comment plugin here -----

Latest