National
കശ്മീരിലെ സൈനികര്‍ക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷം


ഫയല്‍ ഫോട്ടോ
ശ്രീനഗര്‍: സൈനികര്‍ക്കൊപ്പം ഇത്തവണയും ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ഗുരെസിലെ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് ദീപാവലി ആഘോഷിക്കാന്‍ മോദി ജമ്മു കശ്മീരിലെത്തുന്നത്. 2014ല്‍ സിയാച്ചിനിലെ പോസ്റ്റില്‍ മോദി ദീപാവലി ആഘോഷിച്ചിരുന്നു. അന്ന് 570 കോടിയുടെ പ്രത്യേക പാക്കേജും സൈനികര്‍ക്കായി മോദി പ്രഖ്യാപിച്ചിരുന്നു. 2015ല്‍ പഞ്ചാബിലെ ഇന്ത്യാ പാക് അതിര്‍ത്തിയിലായിരുന്നു ആഘോഷം.
---- facebook comment plugin here -----