Connect with us

International

ഭീകരതക്കെതിരായ അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം ഇന്ത്യന്‍ പ്രതിനിധി

Published

|

Last Updated

കൈറോ(ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ലോകത്തെ പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതരെ ഒരുമിപ്പിച്ച് ഈജിപ്തിലെ കൈറോയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മുസ്‌ലിം പണ്ഡിത സമ്മേളനത്തില്‍ സാമൂഹിക ശാക്തീകരണത്തില്‍ ഫത്‌വകളുടെ പങ്ക് എന്ന പ്രധാന ശീര്‍ഷകത്തിലാണ് മൂന്ന് ദിവസത്തെ പണ്ഡിത സമ്മേളനം നടക്കുന്നത്. മൂന്ന് അക്കാദമിക സമ്മേളനങ്ങളും നാല് ശില്‍പ്പശാലകളും പണ്ഡിത സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

സമ്മേളനത്തിലെ ആദ്യ സെഷനില്‍ “ഫത്‌വകള്‍ സാമൂഹിക നിര്‍മാണത്തിന്” എന്ന വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രബന്ധമവതരിപ്പിച്ചു. മുസ്‌ലിം ലോകത്ത് പ്രശ്‌നമുണ്ടാക്കുന്നവര്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ ജ്ഞാന ശാസ്ത്രത്തെയും ഫത്‌വകളെയും തിരസ്‌കരിക്കുന്നവരും തള്ളിക്കളയുന്നവരുമാണ്. സൂഫീകളാണ് മതത്തെ എക്കാലവും തനിമയോടെ പ്രചരിപ്പിച്ചതെന്നും കാന്തപുരം പ്രബന്ധാവതരണത്തില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest