ശിവക്ഷേത്രം നിന്നിടത്താണ് താജ്മഹല്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ബിജെപി എംപി

Posted on: October 18, 2017 7:11 pm | Last updated: October 18, 2017 at 7:11 pm
SHARE

ലഖ്‌നോ: താജ്മഹല്‍ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എംപി വിനയ് കത്യാര്‍. ശിവക്ഷേത്രം നിന്നിടത്താണ് താജ്മഹല്‍ നിര്‍മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്ന് വിനയ് കത്യാര്‍ പറഞ്ഞു. താജ്മഹല്‍ എന്ന സ്മാരകത്തിനായ് ഷാജഹാന്‍ അത് നശിപ്പിക്കുകയായിരുന്നെന്നും കത്യാര്‍ ആരോപിച്ചു.

അവിടെയുണ്ടായിടുന്നത് ഒരു ശിവ ക്ഷേത്രമായിരുന്നു എന്നത് വസ്തുതയാണ് എന്നാല്‍ അത് നശിപ്പിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും,ഈ സ്മാരകം സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയാണെന്നും കത്യാര്‍ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. ക്ഷേത്രം നിര്‍മിക്കരുതെന്ന് പറയാന്‍ സുപ്രീംകോടതിക്ക് കഴിയില്ല. ക്ഷേത്രം നിര്‍മിക്കരുതെന്ന് കോടതി പറഞ്ഞാലും നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

നേരത്തെ താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്നും ചരിത്രം തന്നെ മാറ്റുമെന്നും ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹല്‍ ഒഴിവാക്കിയതും വന്‍വിവാദമായി. ഇതിന് പിന്നാലെയാണ് പുതിയ അവകാശ വാദവുമായി ബിജെപി എംപി വിനയ് കത്യാര്‍ രംഗപ്രവേശനം നടത്തിയിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here