ജനരക്ഷാ യാത്രക്ക് കേരള ജനതയെ ആകര്‍ഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ല: കോടിയേരി

Posted on: October 18, 2017 1:40 pm | Last updated: October 18, 2017 at 6:31 pm
SHARE

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷാ യാത്രക്ക് കേരള ജനതയെ ആകര്‍ഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരാജകത്വമാണ് യാത്രയുടെ ബാക്കി. യാത്രയിലുടനീളം ബിജെപി അക്രമം അഴിച്ചുവിട്ടു. ജാഥ തുടങ്ങി തീരുന്നതിനിടെ 56 സ്ഥലങ്ങളില്‍ ആക്രണം നടന്നു. അക്രമങ്ങള്‍ക്ക് മറുപടി പറയേണ്ടത് ആര്‍എസ്എസ് ആണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാട്ടുപുലി പൊന്മനാകാന്‍ ശ്രമിക്കുന്നത് പോലെയാണ് അമിത് ഷാ സമാധാനത്തിന്റെ സുവിശേഷം പറയാന്‍ കേരളത്തിലെത്തിയത്. ഇത് പരിഹാസ്യമാണ്. മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ 15 പേര്‍ക്ക് കേന്ദ്രം ജോലി നല്‍കിയിരിക്കുകയാണ്. അക്രമം നടത്തുന്നവര്‍ക്കുള്ള സന്ദേശമാണിത്. ഗോ രക്ഷയുടെ പേരില്‍ മുസ്‌ലിംകളും ദളിതരുമായ 36 പേരെയാണ് സംഘപരിവാര്‍ കൊലപ്പെടുത്തിയതെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here