Connect with us

Kerala

യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും

Published

|

Last Updated

കോഴിക്കോട്: യുഡിഎഫ് യോഗം ഇന്ന് കോഴിക്കോട്ട് ചേരും. ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്ക് പുറമേ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയാണ് പ്രധാന അജന്‍ജഡ.

അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും ചര്‍ച്ചയാകും. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് ലീഡ് കുറഞ്ഞത് വലിയ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനില്‍ക്കുമെന്നാണ് വിവരം.

 

Latest