ഗുജറാത്തിനോട് കോണ്‍ഗ്രസിന് സനേഹം മാത്രം: ശശി തരൂര്‍

Posted on: October 17, 2017 3:25 pm | Last updated: October 17, 2017 at 3:25 pm

 

ഗുജറാത്തിനോടും ഗുജറാത്തികളോടും കോണ്‍ഗ്രസിന് പ്രത്യേക വിദ്വേഷമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

തന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത് ഗുജറാത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ്. ഞങ്ങള്‍ക്ക് താങ്കളുടെ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്‌നേഹം മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ ഗുജറാത്തില്‍ നിന്നുള്ള ഭൂമികയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ഗുജറാത്തിനോട കോണ്‍ഗ്രസിന് പ്രത്യേക വിദ്വേഷമാണെന്ന് മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെയും ഗാന്ധികുടുംബത്തിന്റെയും കണ്ണിലെ മുള്ളാണ് ഗുജറാത്തെന്ന് ഗാന്ധിനഗറില്‍ ‘ഗുജറാത്ത് ഗൗരവ് മഹാസമ്മേളന്‍’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. സര്‍ദാര്‍ പട്ടേലിനോട് കോണ്‍ഗ്രസ് ചെയ്തതെന്താണെന്ന് ചരിത്രപുസ്തകങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.