Connect with us

National

രാഷ്ട്രപതിഭവനും പാര്‍ലമെന്റും അടിമത്വത്തിന്റെ പ്രതീകങ്ങളെന്ന് അസംഖാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പാര്‍ലമെന്റും രാഷ്ട്രപതി ഭവനും അടിമത്വത്തിന്റെ പ്രതീകമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ഇന്ത്യയില്‍ നിന്ന് അടിമത്വത്തിന്റെ എല്ലാ ചിഹ്നങ്ങളും ഒഴിവാക്കണമെന്ന് ആദ്യകാലമുതല്‍ പറയുന്നതാണ്. താജ്മഹല്‍ മാത്രമല്ല, പാര്‍ലമെന്റ്, രാഷ്ട്രപതീ ഭവന്‍, ചെങ്കോട്ട, കുത്തബ് മിനാര്‍ എന്നിവയെല്ലാം അടിമത്ത ചിഹ്നങ്ങള്‍ തന്നെയാണെന്നും അസം ഖാന്‍ പറഞ്ഞു. താജ്മഹലിന് ഇന്ത്യന്‍ ചരിത്രമായും സംസ്‌കാരവുമായും ബന്ധമില്ലെന്ന ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളുടെ അസിഷ്ണുതയും ക്രൂരതയും നിറഞ്ഞ ഭരണകാലത്തിന്റെ ചരിത്രമാണ് താജ്മഹലെന്നും അത് ചരിത്രത്തില്‍ നിന്നും മാറ്റണമെന്നുമാണ് ബി.ജെ.പി എം.എല്‍.എ സംഗീത് സോം പ്രസംഗിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി മുഗള്‍ ഭരണത്ത

Latest