ചാലക്കുടി രാജീവ് വധക്കേസ് സിപി ഉദയഭാനു ഏഴാം പ്രതി

Posted on: October 16, 2017 12:26 pm | Last updated: October 16, 2017 at 2:27 pm
SHARE

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതിയാകും.അന്വേഷണ സംഘം ഹൈക്കോടതിയില്‍ അറിയിച്ചതാണിത്. മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. മുന്‍കൂര്‍ നോട്ടിസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് അനുവാദം നല്‍കി. അതേസമയം, ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

 

ഉദയഭാനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകനെ പ്രതി ചേര്‍ത്തതായി അറിയിച്ചത്. രാജീവ് വധത്തില്‍ ഉദയഭാനുവിനു വ്യക്തമായ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് രാജീവിന്റെ മകന്‍ അഖില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു. കേസില്‍ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here