Connect with us

National

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമെന്ന് ബിജെപി നേതാവ്

Published

|

Last Updated

ആഗ്ര: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് ബിജെപി നേതാവ്. ഉത്തര്‍ പ്രദേശിലെ സര്‍ധനയില്‍നിന്നുള്ള എംഎല്‍എ സംഗീത് സോം ആണ് വിവാദപരാമര്‍ശവുമായി രംഗത്തുവന്നത്. താജ് മഹലിനെ ഈയിടെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിനോദ സഞ്ചാര പത്രികയില്‍നിന്നു നീക്കം ചെയ്തിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് സോമിന്റെ പരാര്‍ശങ്ങള്‍.

താജ് മഹലിന്റെ നിര്‍മാതാവ് സ്വന്തം പിതാവിനെ ജയിലിലടച്ചു. ഹിന്ദുക്കളെ തുടച്ചു നീക്കാന്‍ ആഗ്രഹിച്ചു. ഇത്തരം ആളുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കില്‍ അത് സങ്കടമാണ്. ഈ ചരിത്രം ഞങ്ങള്‍ മാറ്റും സോം പറഞ്ഞു.

നേരത്തേ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും താജ് മഹലിനെതിരെ രംഗത്തുവന്നിരുന്നു. താജിന് ഇന്ത്യയുടെ സംസ്‌കാരമോ പാരമ്ബര്യമോ ആയി ഒരു ബന്ധവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വിനോദ സഞ്ചാര ബുക് ലെറ്റില്‍നിന്ന് താജ് മഹലിനെ നീക്കിയ യോഗി സര്‍ക്കാര്‍ ഗൊരഖ്പുര്‍ ക്ഷേത്രത്തെ പകരം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തേ, ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്നു യോഗി ആദിത്യനാഥ്.

---- facebook comment plugin here -----

Latest