ഏഷ്യാ കപ്പ്: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Posted on: October 16, 2017 12:23 am | Last updated: October 15, 2017 at 9:25 pm

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യന്‍ കുതിപ്പ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച ഇന്ത്യ റണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യ നേരത്തെ ജപ്പാനെയും (5-1) അതിഥേയരായ ബംഗ്ലാദേശിനെ (7-1)മാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ചിംഗ്ലന്‍സന സിംഗ്, രമണ്‍ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സംഗ് എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. അലി ഷാന്റെ വകയായിരുന്നു പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍. 11ാം മിനുട്ടില്‍ ചിംഗ്ലന്‍സന സിംഗ് ഇന്ത്യയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. 43ാം മിനുട്ടില്‍ രമണ്‍ദീപ് സിംഗ് ലീഡുയര്‍ത്തി.

തൊട്ടടുത്ത മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഹര്‍മന്‍ പ്രീത് സിംഗ് ഇന്ത്യയുടെ ഗോള്‍ നേട്ടം മൂന്നാക്കി.
49ാം മിനുട്ടില്‍ അലി ഷായിലൂടെ പാക്കിസ്ഥാന്‍ ഒരു ഗോള്‍ നേടി. പ്രതിരോധത്തെ പരീക്ഷിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനെ അനുവദിച്ചില്ല.