Connect with us

National

തിരുപ്പതി ക്ഷേത്രത്തില്‍ മൊട്ടയടിക്കാന്‍ കൂലി വാങ്ങിയ ജീവനക്കാരെ പിരിച്ചുവിട്ടു

Published

|

Last Updated

ഹൈദരാബാദ്: തിരുപ്പതി തിരുമല ക്ഷേത്രാചാരമായി നത്തുന്ന മൊട്ടയടിക്കല്‍ കര്‍മത്തിന് തീര്‍ഥാടകരില്‍ നിന്ന് പണം വാങ്ങിയ മുടിവെട്ട് ജീവനക്കാരെ പിരിച്ചുവിട്ടു. പണം ആവശ്യപ്പെടുത് സംബന്ധിച്ച് ജീവനക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ ക്ഷേത്ര അധികാരികള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടി. മൂന്ന് ദിവസം മുമ്പ്
മുടിവെട്ട് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു.

തിരുപ്പതി ക്ഷേത്രത്തില്‍ 943 പേരാണ് മുടിവെട്ട് ജീവനക്കാരായി ജോലി ചെയ്യുന്നത്. ഇവരില്‍ അധികവും കരാര്‍ തൊഴിലാളികളാണ്. നേര്‍ച്ച എന്ന നിലയില്‍ സൗജന്യമായി ചെയ്യേണ്ട മുടിവെട്ടലിന് പത്ത് രൂപ മുതല്‍ 50 രൂപ വരെ തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്നു എന്നായിരുന്നു ഇവര്‍ക്കെതിരായ പരാതി. പിരിച്ചുവിടല്‍ നടപടിക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു.

Latest