സഊദിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടുത്തം: 10 പേര്‍ മരണപെട്ടു

  • മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
  • മരിച്ചവരില്‍ ഇന്ത്യക്കാരും.
Posted on: October 15, 2017 6:50 pm | Last updated: October 17, 2017 at 6:47 pm

റിയാദ് : സഊദിയിലെ റിയാദില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ഇന്ന് പുലര്‍ച്ചെയാണ് ബദര്‍ ഡിസ്ട്രിക്റ്റിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ അപകടം നടന്നത് . ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം,

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് തുടങ്ങി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്