കര്‍ണാടകക്ക് സ്വന്തമായി പതാകവേണമെന്ന് സിദ്ധരാമയ്യ

Posted on: October 15, 2017 5:06 pm | Last updated: October 15, 2017 at 5:06 pm

ബെംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി പതാക വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതായി റിപ്പോര്‍ട്ട്. ബി.എം.ആര്‍.സി.എല്ലിന്റെ നമ്മ മെട്രോയില്‍ ഹിന്ദി അനുവദിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയെന്ന നിലയിലും 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇത് ദേശീയപതാകയെ ഒരുവിധത്തിലും ദുര്‍ബലമാക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

കര്‍ണാടകയ്ക്ക് പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയപതാകയോടുള്ള ഞങ്ങളുടെ ബഹുമാനം പോകില്ല. എന്നും ഏറ്റവും ശ്രേഷ്ഠമായത് ദേശീയ പതാക ആയിരിക്കും. സംസ്ഥാനത്തിന് പ്രത്യേകപതാക അനുവദിച്ചുകൂടെന്ന് ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു