Connect with us

Kasargod

നാടിന്റെ തേങ്ങലായി മര്‍സൂഖിന്റെ വിയോഗം

Published

|

Last Updated

കാസര്‍കോട്: ദേളി സഅദിയ ദഅ്‌വ കോളജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മര്‍സൂഖിന്റെ അപകടമരണം നാടിന്റെ തേങ്ങലാകുന്നു. ഇന്നലെ പുലര്‍ച്ചെ മേല്‍പറമ്പ് ഒറവങ്കരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് മര്‍സൂഖ് മരണപ്പെട്ടത്.

പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന മര്‍സൂഖിന് കലയിലും സാഹിത്യത്തിലുമെല്ലാം അഭിരുചിയുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസത്തിലും മതവിദ്യാഭ്യാസത്തിലും അഗാധമായ പാടവമുണ്ടായിരുന്ന മര്‍സൂഖിന്റെ വേര്‍പാട് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങാവുന്നതിന് അപ്പുറമാണ്.

മര്‍സൂഖിന്റെ മയ്യിത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യിത്ത് സഅദിയയില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ഒരുനോക്കുകാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു.സഹപാഠികളില്‍ പലരും ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു. എല്ലാവരോടും ഹൃദ്യമായി ഇടപഴകിയിരുന്ന വിദ്യാര്‍ഥി കൂടിയായിരുന്നു മര്‍സൂഖ്.

ഹമീദ് മൗലവി ആലംപാടി, ലത്വീഫ് സഅദി കൊട്ടില, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കുണിയ അഹ്മദ് മൗലവി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി, റസാഖ് ഹാജി മേല്‍പറമ്പ്, അബ്ദുല്ല കീഴൂര്‍, കെ എച്ച് മുഹമ്മദ് മുസ്തഫ, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ മയ്യത്ത് നിസ്‌കാരത്തില്‍ സംബന്ധിച്ചു.