മഞ്ഞുവീഴച: വാഹനം ഓടിക്കുന്നവര്‍ക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

Posted on: October 12, 2017 9:00 pm | Last updated: October 12, 2017 at 9:04 pm
SHARE

അബുദാബി: വാഹനാപകടം ഒഴിവാക്കുന്നതിനും സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും മഞ്ഞുവീഴ്ചയുള്ള സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ മതിയായ മുന്‍കരുതലെടുക്കണമെന്ന് അബുദാബി പോലീസ്.
മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ കാഴ്ചയുടെ പരിധി കുറയുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതൊഴിവാക്കാന്‍ വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണം.

മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് വാഹനമോടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അതത് കമ്പനികള്‍ ബോധവല്‍കരണം നല്‍കണമെന്ന് അബുദാബി പോലീസിലെ പട്രോള്‍ ഡയറക്ടറേറ്റ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ ശിഹി പറഞ്ഞു.

പോലീസിന്റെ പ്രധാന നിര്‍ദേശങ്ങള്‍: പരസ്പരം കാണാത്തവിധത്തില്‍ മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ യാത്ര നീട്ടിവെക്കുക, യാത്രക്ക് മുമ്പ് വാഹനത്തിന്റെ ലൈറ്റുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, മഞ്ഞുതുള്ളികളില്‍നിന്നുള്ള പ്രതിബിംബം ഒഴിവാക്കാന്‍ ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്, ഫോഗ് ലൈറ്റുള്ള വാഹനമാണെങ്കില്‍ നിര്‍ബന്ധമായും അത് ഉപയോഗിക്കണം, വാഹനങ്ങളെ മറികടക്കുന്നതും വരി മാറുന്നതും കരുതലോടെയാകണം, സിഗ്‌നലിട്ട ശേഷം മാത്രമേ വരി മാറാവൂ, റോഡില്‍ പെട്ടന്നുണ്ടാകുന്ന അപകടങ്ങളില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കുക, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച റേഡിയോ അറിയിപ്പുകള്‍ ശ്രദ്ധിക്കണം, കടുത്ത മഞ്ഞുണ്ടെങ്കില്‍ ഗ്ലാസ് അടച്ചിട്ട് വൈപ്പര്‍ ഉപയോഗിക്കണം, യാത്ര ചെയ്യാനാവാത്ത വിധം മഞ്ഞുവീഴ്ചയുള്ള സമയങ്ങളില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ട് റോഡില്‍നിന്ന് മാറി വാഹനം നിര്‍ത്തിയിടണം.

 

LEAVE A REPLY

Please enter your comment!
Please enter your name here