Connect with us

National

ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 9ന്; വോട്ടെണ്ണല്‍ ഡിസംബര്‍ 18ന്

Published

|

Last Updated

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 9ന്. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അജല്‍ കുമാര്‍ ജ്യോതിയാണ് തീയതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. തെരെഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.

ഗുജറാത്ത് തിരെഞ്ഞെടുപ്പ് ഡിസംബര്‍ 18ന് മുന്‍പ് നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

ഹിമാചലില്‍ ഇന്ന് മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു. എസ്.എം.എസുകളിലുടെയും ഫോണുകളിലൂടെയും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം പരസ്യമായി കണക്കാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest