ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കെകെ രമ

Posted on: October 12, 2017 12:52 pm | Last updated: October 12, 2017 at 7:04 pm
SHARE

തിരുവനന്തപുരം: ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന വിടി ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെകെ രമ. നാല് വര്‍ഷം ഇക്കാര്യം മറച്ചുവെച്ചത് എന്തുകൊണ്ടെന്നും എന്തുതരം ഒത്തുതീര്‍പ്പാണുണ്ടായതെന്ന് ബല്‍റാം വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു. ബല്‍റാം പറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കണം. ഒറ്റുകൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടിവരുമെന്നും രമ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ കൊലപാതക ഗൂഢാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസെന്ന് വിടി ബല്‍റാം പറഞ്ഞിരുന്നു. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here