പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ചൈന

Posted on: October 11, 2017 11:00 pm | Last updated: October 11, 2017 at 11:00 pm

ബീജിംഗ്: അമേരിക്ക തങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാന്‍ തയ്യാറാകണമെന്ന് ചൈന.
അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സൗത്ത് ചൈനാക്കടലില്‍ നങ്കൂരമിട്ടതിനെ തുടര്‍ന്നാണ് ചൈനയുടെ പരാമര്‍ശം. ചൊവ്വാഴ്ചയാണ് അമേരിക്കന്‍ യുദ്ധക്കപ്പലായ ‘ഷാഫി’ ചൈനയുടെ അധികാര മേഖലയ്ക്കടുത്തുള്ള സാന്‍ഷ ഐലന്റിലേക്ക് കടന്നത്.

ഇതിനെ തുടര്‍ന്ന് ഉടന്‍ തങ്ങളുടെ അധികാര പരിധിയില്‍ നിന്ന് കടക്കണമെന്ന് ചൈനീസ് ആര്‍മി അമേരിക്കന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമാണ് അമേരിക്കന്‍ നടപടിയെന്ന് ചൈനീസ് വക്താവ് ഹുയ ചുന്‍യിംഗ് പറഞ്ഞു. ഇത് അന്തരാഷ്ട്ര നിയമ ലംഘനമാണെന്നും ഹുയ വ്യക്തമാക്കി.
എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി തങ്ങള്‍ യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു.