Connect with us

International

അമേരിക്കയെ നശിപ്പിക്കാനുള്ള മിസൈല്‍ ഉത്തര കൊറിയക്കുണ്ട്: റഷ്യ

Published

|

Last Updated

മോസ്‌കോ: ശാന്ത സമുദ്രത്തിലെ യു എസ് ഭരണപ്രദേശത്തെത്താവുന്നതും ,3,000 കി.മീ ദൂരം സഞ്ചരിക്കാവുന്നതുമായ ബാലിസ്റ്റിക് മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചെടുത്തതായി ഉത്തര കൊറിയന്‍ നേത്യത്വം റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം രണ്ട് മുതല്‍ ആറ്‌വരെ ഉത്തര കൊറിയയില്‍ സന്ദര്‍ശനം നടത്തിയ പാര്‍ലിമെന്റ് അംഗവും പാര്‍ലമെന്റിന്റെ ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗവുമായ അന്റോണ്‍ മോറൊസോവിനെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
9,000 കി മീ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ഈ ശേഷി നേടാനുള്ള കാലപരിധി സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നും മോറോസോവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.