Connect with us

International

വിഭാഗീയതക്കെതിരെ സ്‌പെയിനിലെങ്ങും പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചു

Published

|

Last Updated

ബാഴ്‌സിലോന : സ്‌പെയിനില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള കാറ്റലോണിയയുടെ ശ്രമം കൂടുതല്‍ പ്രതിസന്ധികളിലേക്ക്. തിങ്കളാഴ്ച ചേരുന്ന കാറ്റലന്‍ പാര്‍ലമെന്റ് യോഗത്തില്‍ സ്‌പെയിന്‍ വിടാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ ക്രമസമാധാനപാലനത്തിനു കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ കാറ്റലോണിയ ഹൈക്കോടതി സ്പാനിഷ് പൊലീസിനു നിര്‍ദേശം നല്‍കി.

കാറ്റലന്‍ സ്വതന്ത്ര്യപ്രക്ഷോഭ നേതാവ് കര്‍ലസ് പ്യുജിമോണ്ട് ചൊവ്വാഴ്ചയാണു പാര്‍ലമെന്റില്‍ പ്രസംഗിക്കുക. ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ തിങ്കളാഴ്ചത്തെ പാര്‍ലമെന്റ് യോഗം നിര്‍ണായകമാവും. ഹിതപരിശോധന നിയമവിരുദ്ധമെന്നു സ്‌പെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റിലെ പ്രഖ്യാപനം സ്വതന്ത്ര കാറ്റലോണിയ പ്രക്രിയയ്ക്കു തുടക്കംകുറിക്കും.

ഇതേസമയം, വിഭാഗീയതയ്‌ക്കെതിരെ സ്‌പെയിനിലെങ്ങും പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. ആയിരക്കണക്കിനു തൊഴിലാളികള്‍ ബാഴ്‌സിലോനയിലും മഡ്രിഡിലും പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം ശ്കതിയാര്‍ജിക്കുന്നത് കടുത്ത നടപടികള്‍ക്ക് സ്‌പൈന്‍ സര്‍ക്കാര്‍ രംഗത്തുവന്നേക്കും.

Latest