ലോകകപ്പ്: കാണികളുടെ എണ്ണം നിയന്ത്രിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Posted on: October 9, 2017 11:19 pm | Last updated: October 9, 2017 at 11:19 pm

കൊച്ചി: ലോക കപ്പ് കാണാന്‍ 60,000 പേര്‍ക്ക് അവസരമുണ്ടായിരുന്നിട്ടും 30,000 ത്തില്‍ താഴെ മാത്രം പേര്‍ക്ക് പാസ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പതിനായിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവസരം നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് കസേരകളാണ് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇത് നിയമവിരുദ്ധവും കളികാണാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.