അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹമീദ് കര്‍സായി

Posted on: October 8, 2017 8:06 pm | Last updated: October 9, 2017 at 9:44 am

കാബൂള്‍: അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി.

അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3,4 വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ ഐ എസ് വളര്‍ന്നതെന്ന് കര്‍സായി വ്യക്തമാക്കി.

ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്‍കികിയ അഭിമുഖത്തിലാണ് കര്‍സായി ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങള്‍ക്ക് ആവശ്യം സമാധാനമാണ് കര്‍സായി പറഞ്ഞു.https://www.youtube.com/watch?v=KbKi_fVD9Ek