ഭരണപരാജയം മറച്ചുവെക്കാനാണ് ആര്‍എസ്എസ് ഇടതുപക്ഷത്തിനെതിരെ തിരിയുന്നത്:യെച്ചൂരി

Posted on: October 8, 2017 4:22 pm | Last updated: October 8, 2017 at 8:10 pm
SHARE

ഡല്‍ഹി: സിപിഐഎമ്മിനെതിരായ ആര്‍എസ്എസ് പ്രചാരണം കേന്ദ്രത്തിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാനെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേരളത്തില്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത് ആര്‍എസ്എസ് ആണ്. കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണവര്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.

വര്‍ഗീയ ധ്രുവീകരണത്തിനാണ് അവര്‍ ലക്ഷ്യമിടുന്നത്. സിപിഐഎമ്മിനെതിരെ പലകാലത്തും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും യെച്ചൂരി വ്യക്തമാക്കി.

മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു. എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് പറയുന്നത് സംഘപരിവാറുകാരാണ്. ജനാധിത്യത്തിനെതിരായ നീക്കങ്ങള്‍ ജനം ചെറുത്ത് തോല്‍പ്പിക്കും. സിപിഐഎം ഇതിന്റെ മുന്‍നിരയില്‍ ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി

 

LEAVE A REPLY

Please enter your comment!
Please enter your name here