ഒരു  ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി

Posted on: October 8, 2017 11:37 am | Last updated: October 8, 2017 at 11:37 am

തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. തുടര്‍ന്നു ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം അമൃതാനന്ദമയി മഠത്തിലേക്കു പോയി.

 

രാഷ്ട്രപതിയായശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്ന രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളില്ല.

11നു വിവിധ പദ്ധതികളുടെ ഉദ്ഘാടനം മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും േചര്‍ന്നു നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒന്നേകാലിനു രാഷ്ട്രപതി ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഡല്‍ഹിക്കു മടങ്ങും.