കൊച്ചി ആവേശത്തില്‍; ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നില്‍

    Posted on: October 7, 2017 6:14 pm | Last updated: October 7, 2017 at 7:21 pm

    കൊച്ചി : ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച് മത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്രസീല്‍ മുന്നില്‍. 25ാം മിനിറ്റില്‍ ലിങ്കണും ആദ്യപകുതിയുടെ അവസാനം പൗളിനോയും നേടിയ ഗോളുകളാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്.

    മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ ആദ്യ ഗോള്‍ നേടിയിരുനനു . അഞ്ചാം മിനിറ്റില്‍ മുഹമ്മദ് മൗക്‌ലിസാണ് സ്‌പെയിനിനായി ഗോള്‍ നേടിയത്. എന്നാല്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ബ്രസീല്‍ വൈകാതെ തിരിച്ചുവരവ് നടത്തി.