Connect with us

National

ഗൗരി ലങ്കേഷ് വധം: അന്വേഷണം സനാതന്‍ സന്‍സ്തയിലേക്ക്

Published

|

Last Updated

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുടെ അഞ്ച് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കോലാപ്പൂരിലെ പ്രവീണ്‍ ലിംകര്‍ (34), മംഗളൂരുവിലെ അണ്ണ എന്ന ജയപ്രകാശ് (45), പൂനെയിലെ സരംഗ് അകോല്‍ക്കര്‍ (38), സാംഗ്‌ലിയിലെ രുദ്രാ പാട്ടീല്‍ (37), സതാരയിലെ വിനയ് പവാര്‍ (32) എന്നിവര്‍ക്ക് ഗൗരിയുടെ കൊലയില്‍ പ്രധാന പങ്കുള്ളതായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് വിവരം ലഭിച്ചു.

പുരോഗമന സാഹിത്യകാരന്‍ എം എ കല്‍ബുര്‍ഗി, ഗോവിന്ദ പന്‍സാരെ, നരേന്ദ്ര ധാഭോല്‍ക്കര്‍ എന്നിവരുടെ കൊലപാതകത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2009ല്‍ ഗോവയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Latest